അശ്ലീല വ്യാജ വിഡിയോ ആരുടെ സൃഷ്ടി?; ഇതോ രാഷ്ട്രീയം? നിയമനടപടി വേണ്ടേ?

വ്യാജപ്രചാരണവും വ്യക്തിഹത്യകളും തിരഞ്ഞെടുപ്പ് രംഗത്ത് പുതിയ കാഴ്ചയല്ല. കേരളത്തില്‍ പോലും പരാതികളേറെ കേട്ടിട്ടുണ്ട്, ചര്‍ച്ച ചെയ്തിട്ടുണ്ട് നമ്മള്‍. ഈ കൂട്ടത്തിലേക്കാണിപ്പോ തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥിക്കെതിരായ വ്യാജ വീഡിയോ പ്രചാരണം കൂടി എണ്ണപ്പെടുന്നത്.  പ്രചരിക്കുന്ന അശ്ലീലത കുടുംബത്തെയാകെ ബാധിച്ചെന്നും ഉലച്ചെന്നും പറയുന്നു ജോ ജോസഫിന്‍റെ ഭാര്യ. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ നാട്ടില്‍ കുഞ്ഞുങ്ങളുമൊത്ത് ജീവിക്കേണ്ടേ എന്നും അവരുടെ ചോദ്യം. യുഡിഎഫ് സൈബര്‍ ഗ്രൂപ്പാണ് വ്യാജപ്രചാരണത്തിനും വ്യക്തഹത്യക്കും പിന്നിലെന്ന് സിപിഎമ്മും ഡി.വൈ.എഫ്.ഐയും ആരോപിക്കുന്നു.  നടക്കുന്നത് രാഷ്ട്രീയപ്പോരാണെന്നും വ്യക്തി അധിക്ഷേപത്തെ അംഗീകരിക്കുന്നില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്.

അവസാന ലാപ്പില്‍ തൃക്കാക്കരയില്‍ നിന്ന് കേള്‍ക്കുന്നത് ഇതൊക്കെയാണ്. മണ്ഡലത്തില്‍ പ്രചാരണം പരിധി വിടുകയാണോ ? വ്യാജ നിര്‍മിതികള്‍ക്ക് പിന്നലുള്ളവരെ നിയമത്തിന് മുന്നില്‍ നിര്‍ത്തേണ്ടേ ?..