കെ-റെയിൽ സര്‍വേയില്‍ നേരം വെളുത്തതോ? വേഗം കൂട്ടലോ കീഴടങ്ങലോ?

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബലപ്രയോഗത്തിലൂടെയുള്ള കല്ലിടല്‍ ഉപേക്ഷിച്ചിരിക്കുകയാണ് സര്‍ക്കാർ. കല്ലിട്ടുള്ള സര്‍വേയ്ക്ക് പകരം ജി.പി.എസ് ഉപയോഗിച്ചുള്ള സര്‍വേയാണ് ഇനിയുണ്ടാവുകയെന്ന് റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സർക്കുലർ പുറത്തുവരുകയും ചെയ്തു. കല്ലിടല്‍ പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും മറ്റു സാങ്കേതികവിദ്യകള്‍ കൂടി പ്രയോജനപ്പെടുത്താമെന്നാണ് തീരുമാനമെന്നും റവന്യൂമന്ത്രിയുടെ വിശദീകരണം.

പദ്ധതിയില്‍ നിന്നു പിന്നോട്ടല്ല, വേഗം കൂട്ടാനാണ് തീരുമാനമെന്നും ഇടതുനേതാക്കളുടെ പ്രസ്ഥാവനകൾ. പിന്നാലെ സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് സര്‍ക്കാരിന്റെ കീഴടങ്ങലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും തുറന്നടിച്ചു.  ഈ അവസരത്തിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വീണ്ടുവിചാരമുണ്ടായതാര്‍ക്കൊക്കെ? എന്തിനുവേണ്ടി?  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.