കോവിഡിനിടെയും സിൽവർ ലൈനായി ഊറ്റം; കയ്യൂക്കും തല്ലുമോ പരിഹാരം ?

കോവിഡ് അതിതീവ്രവ്യാപനത്തില്‍ പ്രതിദിനരോഗബാധ അര ലക്ഷത്തിനടുത്തേക്ക് കുതിക്കുന്ന ആശങ്കയിലാണ് കേരളം. വരുന്ന ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാനവിലക്കുകള്‍  പ്രഖ്യാപിച്ച് കര്‍ശനനിയന്ത്രണമെന്ന് വിശദീകരിക്കുന്നു സര്‍ക്കാര്‍. അപ്പോഴും പാര്‍ട്ടി സമ്മേളനങ്ങള്‍ തുടരുന്നുണ്ട്, സില്‍വര്‍ ലൈന്‍ വിശദീകരണയോഗങ്ങള്‍ തുടരുന്നുണ്ട്. ഇന്ന് കണ്ണൂരില്‍ സില്‍വര്‍ലൈന്‍ വിശദീകരണയോഗത്തില്‍ സംഘര്‍ഷവുമുണ്ടായി. യോഗത്തിലേക്ക് യൂത്ത്കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി. പ്രതിഷേധക്കാർക്ക് നേരെ പൊലീസിന്റെ സാന്നിധ്യത്തിൽ കയ്യേറ്റമുണ്ടായി. ആരെതിർത്താലും പദ്ധതിയിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ . ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തി ഇത്തരം പദ്ധതി നടപ്പാക്കാനാകില്ലെന്നും കോടതി വീണ്ടും സർക്കാരിനെ ഓർമിപ്പിച്ചപ്പോള്‍  ഡിപിആർ പരിശോധിച്ച ശേഷം മാത്രമേ സിൽവർലൈൻറെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുവെന്ന് കേന്ദ്രസർക്കാർ കോടതിയില്‍ ഒളിച്ചു കളിക്കുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.കോവിഡ് പ്രതിരോധമോ സില്‍വര്‍ ലൈന്‍ വിശദീകരണമോ അടിയന്തരപരിഗണന?