സാധാരണക്കാര്‍ക്ക് കര്‍ശന നിയന്ത്രണം; പാര്‍ട്ടിക്കാര്‍ക്ക് പ്രോട്ടോക്കോള്‍ വേണ്ടേ ?

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ആരോഗ്യമന്ത്രി പറഞ്ഞതുപോലെ എല്ലാവരും അതീവജാഗ്രത പുലര്‍ത്തേണ്ട സമയം. പക്ഷേ ആദ്യം കാണിച്ചത് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സിപിഎം തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരക്കളിയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32 ന് മുകളിലെത്തിയിട്ടും പ്രതിനിധികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും തിരുവനന്തപുരത്ത് പാര്‍ട്ടി ജില്ലാ സമ്മേളനം നിര്‍ത്തിവച്ചില്ല. കടുത്ത രോഗവ്യാപനമുള്ള കോഴിക്കോട്ട് ആയിരത്തോളം പേരെ പങ്കെടുപ്പിച്ചായിരുന്നു ഇന്ന് ബിജെപി പരിപാടി സംഘടിപ്പിച്ചത്. 

വിവാഹങ്ങളും  മരണാനന്തര ചടങ്ങുകളുമടക്കം എ

ല്ലാം പേരിനുമാത്രമാക്കി മാറ്റി സാധാരണക്കാര്‍ പ്രോട്ടോക്കോള്‍ പേടിയില്‍ കഴിയുമ്പോളാണ് രാഷ്ട്രീയക്കാരുടെ    സമ്മളനവും തിരുവാതിരക്കളിയും. രാഷ്ട്രീയക്കാരെ കോവിഡ് വെറുതെ വിടുമെന്ന് ആരാണ് പറഞ്ഞത്.  കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, 

. പാര്‍ട്ടിക്കാര്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടേ ?