ഗൂഢാലോചനയുടെ വേരുകള്‍ എവിടെ? കേരളം കരുതിയിരിക്കേണ്ടതാരെ?

ആലപ്പുഴയിലെ രാഷ്ട്രീയകൊലപാതകങ്ങളിലെ ഗൂഢാലോചനയുടെ വേരുകള്‍ തേടുകയാണ് കേരളപൊലീസ്. SDPI നേതാവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണിവരെന്നു പൊലീസ്.  ബിജെപി നേതാവ് രൺജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട്  12 പേർ ഉൾപ്പെട്ടതായാണ് പൊലീസ് നിഗമനമെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ്. രാഷ്ട്രീയവൈരം മൂലം ബി.ജെ.പി നേതാക്കളെ ഇല്ലായ്മ ചെയ്യുകയാണെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു. മതവര്‍ഗീയത പരത്തി നാട്ടില്‍ വര്‍ഗീയ ലഹളയുണ്ടാക്കാനാണ് ശ്രമമെന്ന്  സിപിഎം . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആര്‍.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും ലക്ഷ്യമെന്താണ്?