മോന്‍സന്‍റെ തട്ടിപ്പില്‍ വീണതാരൊക്കെ? സര്‍ക്കാര്‍ നിലപാടെടുക്കാത്തതെന്ത്?

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ ആരെയൊക്കെ വലയില്‍ വീഴ്ത്തി, ആരൊക്കെ അതിനു കൂട്ടു നിന്നു? മോന്‍സനെ  സഹായിച്ച പൊലീസുകാരേക്കുറിച്ച് ഇന്റജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം വന്നു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരടക്കം ആരോപണ വിധേയരായിട്ടും അന്വേഷണം നല്ല രീതിയിലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം  മോന്‍സന്‍ മാവുങ്കലുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. മോന്‍സന് പണം കൊടുക്കാനായി ആര്‍ക്കിടയിലും മധ്യസ്ഥത നിന്നിട്ടില്ല. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് സിപി.എം ശ്രമമെന്നും സുധാകരന്റെ ആരോപണം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മോന്‍സന്‍റെ തട്ടിപ്പില്‍ വീണതാരൊക്കെ, വീഴ്ത്താന്‍ കൂട്ടുനിന്നതാരൊക്കെ?