കോടികള്‍ വിഴുങ്ങിയ ‘പുരാവസ്തു’; സുധാകരനും ബെഹ്റയും സഹായിച്ചോ?

പുരാവസ്തു വിറ്റ പണത്തിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോണ്‍സണ്‍ മാവുങ്കലിനെ രാഷ്ട്രീക്കാരും പൊലീസ് ഉന്നതരും സഹായിച്ചെന്ന് പരാതി. എംപി കെ.സുധാകരന്‍റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ്  തൃശൂര്‍ സ്വദേശിയുടെ പരാതി. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍റെ വീട്ടില്‍ വച്ച് സുരേന്ദ്രന്‍ പറഞ്ഞതനുസരിച്ച്  മോണ്‍സന് പണം കൈമാറിയെന്നാണ് മലപ്പുറം സ്വദേശിയുടെ ആരോപണം. പണമിടപാട് ആരോപണത്തില്‍ പങ്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മോന്‍സന്‍റെ വീട്ടില്‍ ചികിത്സയ്ക്കാണ് പോയത്. സാമ്പത്തിക ഇടപാടിന് താന്‍ ഇടനിലക്കാരനായെന്ന് ആരോപണമുന്നയിച്ചയാളെ കണ്ടിട്ടില്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫിസും അടങ്ങിയ കറുത്ത ശക്തികള്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായും സുധാകരന്‍.  ഉന്നത രാഷ്ട്രീയനേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഈ തട്ടിപ്പിനു കൂട്ടുനിന്നോ, സഹായിച്ചോ, അതോ നേരിട്ട് പങ്കാളിത്തം വഹിച്ചോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പുരാവസ്തു തട്ടിപ്പുമായി കെ.പി.സി.സി പ്രസിഡന്റിനും മുന്‍ ഡി.ജി.പിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്ള ബന്ധമെന്ത്?