മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ ക്യൂവിൽ നിൽക്കവേ കുഴഞ്ഞുവീണു മരിച്ചു

മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞു വീണ് മരിച്ചു. 68 വയസായിരുന്നു. മോൻസി എന്നാണ് ഇവരെ വിളിക്കുന്നത്. ചേർത്തല സബ്  ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. ട്രഷറി ജീവനക്കാർ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിട്ടയേർഡ് അധ്യാപികയാണ്

Monson Mavunkal wife dies