‘ലഹരി ജിഹാദ്’ വിവാദം തീര്‍ക്കേണ്ടതാര്?; സര്‍ക്കാര്‍ സംയമനത്തിലോ തന്ത്രത്തിലോ?

സര്‍വമത സാഹോദര്യത്തിന് കത്തോലിക്ക സഭയെ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഹംഗറി സന്ദര്‍ശനത്തിനിടെയാണ് നാനാത്വത്തെ പുല്‍കണമെന്ന് സഭാ തലവന്‍ കത്തോലിക്ക വിശ്വാസികളോട് ആവശ്യപ്പെട്ടത്. എല്ലാവരെയും ചേര്‍ത്തു പിടിക്കുന്നതാണ് ക്രൂശിത രൂപം നല്‍കുന്ന സന്ദേശമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ഇപ്പോള്‍ ഇത് പറയാന‍് കാര്യം ഇന്ന് കേരളത്തില്‍ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന സാമൂഹ്യസാഹചര്യത്തെക്കൂടി ഓര്‍മപ്പെടുത്താനാണ്. ലഹരി ജിഹാദ് വിവാദം ഒരു മറയുമില്ലാത്ത രാഷ്ട്രീയമുതലെടുപ്പിലേക്കു നീങ്ങുകയാണ്. ബി.ജെ.പി. നേതൃസംഘം നേരിട്ടിറങ്ങി വിഭാഗീയ മുതലെടുപ്പിന് ശ്രമം തുടങ്ങി. സര്‍ക്കാര്‍ നോക്കിനില്‍ക്കാതെ ഇടപെടണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്നും പ്രതിപക്ഷം. സംയമനമോ തന്ത്രമോ എന്നു വ്യക്തമാക്കാതെ സി.പി.എം.  ഇതിനിടയില്‍ വിഭാഗീയതയ്ക്ക് തീ കൊളുത്തപ്പെടുന്നത് ആശങ്കയോടെ നോക്കിനില്‍ക്കുന്ന കേരളം. 

കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ലഹരിജിഹാദ് വിവാദം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടതാര്?