'നര്‍ക്കോട്ടിക് ജിഹാദി'ൽ കലുഷിതം; വിഭാഗീയത വളര്‍ത്തുന്നത് ആര്?

കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദെന്ന പാലാ ബിഷപ്പിന്‍റെ പ്രസ്താവന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഏറ്റെടുത്തതോടെ വിവാദം ആളിപ്പടരുകയാണ്.  അപ്രിയ സത്യങ്ങള്‍ പറയുന്നവരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി പറയഞ്ഞപ്പോള്‍ പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ ആര്‍.എസ്. എസ്. ചേരിതിരിവിന് ശ്രമിക്കുന്നുവെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.   ബിഷപ്പിന്‍റെ പരാമര്‍ശം കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുമെന്ന് മുസ്ലീം ലീഗ് ആശങ്കപ്പെടുമ്പോള്‍ ഏതെങ്കിലും സമുദായത്തിന് എതിരല്ലന്നും തിന്മയുടെ വേരുകൾ പിഴുതെറിയുവാനുള്ള സമൂഹത്തിന്റെ കടമ  ഓർമ്മിപ്പിക്കുകയാണ് ചെയ്തതെന്നും പാലാരൂപത വിശദീകരിക്കുന്നു. എന്തായാലും നര്‍ക്കോട്ടിക് ജിഹാദ് പ്രയോഗത്തെ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ നിരത്തിലിറങ്ങിയതോടെ സാമൂഹ്യാന്തരീക്ഷം കലുഷിതമാവുകയാണ്. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, വിഭാഗീയത വളര്‍ത്തുന്നത് ആര്?