ജലീൽ പാടില്ലാത്തത് ചെയ്തോ?; മുഖ്യമന്ത്രി കൈവിട്ടത് എന്തുകൊണ്ട്?

പി.കെ.കുഞ്ഞാലിക്കുട്ടിക്കും മുസ്‍ലിംലീഗിനുമെതിരായ ആരോപണത്തില്‍  കെ.ടി.ജലീലിനെ തള്ളി മുഖ്യമന്ത്രി. സഹകരണമേഖലയില്‍ ഇഡി അന്വേഷണം ആവശ്യമില്ല .  'K.T.ജലീല്‍ ആവശ്യപ്പെട്ടത് സാധാരണനിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്ത കാര്യമാണ്.  'അന്വേഷണത്തിന് ഇവിടെ അനുയോജ്യമായ സംവിധാനമുണ്ട്; ഒരു തടസവും വരില്ല'. 'എ.ആര്‍.നഗര്‍ ബാങ്ക് കേസില്‍ തുടര്‍നടപടി വൈകാന്‍ കാരണം ഹൈക്കോടതി സ്റ്റേ. 'ഇഡി ചോദ്യം ചെയ്തതുകൊണ്ട് കെ.ടി.ജലീലിന് ഇഡിയില്‍ കൂടുതല്‍ വിശ്വാസം വന്നിട്ടുണ്ടാകാം'. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കെ.ടി.ജലീലിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് എന്തുകൊണ്ട്?