തല്ലിപ്പിരിഞ്ഞ ഐഎന്‍എല്ലിന്‍റെ ഭാവിയെന്ത്? സിപിഎം വടിയെടുത്തോ..?

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവില്‍ തമ്മില്‍ തല്ലിയതിന്‍റെ ദൃശ്യങ്ങളാണ് ആദ്യം കണ്ടത്.  കൂട്ടപ്പൊരിച്ചിലിന് ശേഷം ഇരുകൂട്ടരും പരസ്പരം പുറത്താക്കുകയും ചെയ്തു. ഔദ്യോഗിക ഐഎന്‍എല്‍ ആരെന്നത് ഒരു വിഷയം. പക്ഷേ അതിലും ഗൗരവമുള്ളത്, കോവിഡ് പിടിമുറുക്കിയ സംസ്ഥാനത്ത് ഒരു മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന പ്രോട്ടോക്കോള്‍ ലംഘനമാണ്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തില്‍ പ്രതിഷേധിച്ച സാധാരണ മനുഷ്യരെ വളഞ്ഞിട്ടടിച്ച പൊലീസ് മന്ത്രിയുടെ പ്രോട്ടോക്കോള്‍ ലംഘനത്തിന് കാവല്‍ നിന്നു.  അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിസഭയില്‍ തുടരുമോ? ഐഎന്‍എലില്‍ അകത്താര്, പുറത്താര്..?