കുഴല്‍പ്പണക്കേസ് ഒത്തുതീര്‍പ്പോ?; ബിജെപി നേതാക്കളെ ഒഴിവാക്കിയോ..?

കൊടകര കുഴല്‍പ്പണക്കവര്‍ച്ചക്കേസില്‍ പൊലീസിന് മുന്നില്‍ ഹാജരായശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞതാണ് ആദ്യം കേട്ടത്. ബിജെപിയുടെ പല തട്ടിലെ നേതാക്കളെ ആഴ്ചകളുടെ വ്യത്യാസത്തില്‍ ചോദ്യംചെയ്തെങ്കിലും കേസിലെ കുറ്റപത്രം വരുമ്പോള്‍ അവരാരും പ്രതികളല്ല എന്ന വിവരമാണ് ഇന്ന് പുറത്തുവരുന്നത്. ആരും സാക്ഷികളുമല്ല. അടുത്തയാഴ്ച ഇരിങ്ങാലക്കുട കോടതിയില്‍ പൊലീസ് കുറ്റപത്രം നല്‍കുമ്പോള്‍, പണം കവര്‍ച്ചചെയ്ത ക്രിമിനല്‍ സംഘത്തിലെ 22 പേര്‍ മാത്രമാകും പ്രതികള്‍. അതിനോടുള്ള കടുത്ത പ്രതികരണമാണ് പ്രതിപക്ഷ നേതാവിന്റേതായി ഇപ്പോള്‍ കേട്ടത്. കുഴല്‍പ്പണക്കേസും സ്വര്‍ണക്കടത്തുകേസും പരസ്പരം ഒത്തുതീര്‍ത്തെന്ന് ആരോപിച്ച  വി.ഡി.സതീശന്‍ മുഖ്യമന്ത്രി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പോയത് വികസനം സംസാരിക്കാനല്ല, ഈ ഒത്തുതീര്‍പ്പിനാണെന്നും തുറന്നടിച്ചു. അപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തും പിന്നാലെയും സജീവ ചര്‍ച്ചയായ കൊടകരക്കേസ് അന്തിമഘട്ടത്തിലെത്തുമ്പോള്‍ സംഭവിക്കുന്നതെന്താണ്? ഒത്തുതീര്‍പ്പോ കുറ്റപത്രം?