കരിപ്പൂരില്‍ ടി.പി.കേസ് ട്വിസ്റ്റ്; അന്വേഷണം കൊടകരയില്‍ തട്ടി വഴി തെറ്റുമോ..?

കൊടകര കുഴല്‍പ്പണക്കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചതിനോടാണ് കെ.സുരേന്ദ്രന്‍റെ ഈ പ്രതികരണം. പോലീസുമായി സഹകരിക്കില്ലേ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അദ്ദേഹം പറഞ്ഞില്ല. കൊടകരയില്‍ സാക്ഷി മൊഴിയെടുക്കാനാണ് ബിെജപി സംസ്ഥാനഅധ്യക്ഷന് ക്രൈബ്രാഞ്ച്  നോട്ടീസ് നല്‍കിയത്. അതേസമയം കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് അന്വേഷണം മുറുകി. കരിപ്പൂരിന്‍റെ ജാള്യത മറയ്കാനാണ് സുരേന്ദ്രനെ വിളിപ്പിക്കുന്നതെന്നാണ് ബിജെപി പക്ഷം. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണം ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ വീട്ടുമുറ്റത്ത് എത്തിനില്‍ക്കുന്നു എന്നത് മറ്റൊരു ട്വിസ്റ്റ്. കള്ളപ്പണ, കള്ളക്കടത്ത് ഇടപാടുകളുടെ പേരില്‍ രണ്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണ നിഴലില്‍ നില്‍ക്കുമ്പോള്‍ അന്വേഷണം ശരിയായ ദിശയിലാകുമോ? കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികള്‍ അവരവരുടെ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയാണോ ?