വനംകൊള്ളയ്ക്ക് കൂട്ടുനിന്നതാരൊക്കെ? മാഫിയ വനത്തിലോ സെക്രട്ടേറിയറ്റിലോ?

വയനാട് മുട്ടിലിൽ മരം മുറിച്ച് കടത്തിയതിന് പിന്നിൽ വൻ മാഫിയ എന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ  ആവശ്യം ഹൈക്കോടതി തള്ളി. മരം മുറിച്ചു കടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ സർക്കാർ എന്ത് നടപടി എടുത്തു എന്ന് ഹൈക്കോടതി ചോദിച്ചു. സർക്കാർ അനുമതിയുടെ അടിസ്ഥാനത്തിലാണ് മരം മുറിച്ചതെന്നും തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിയമപരമായി നിലനിൽക്കില്ല എന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ പ്രതികളുടെ ആവശ്യത്തെ ശക്തമായി എതിർത്ത സർക്കാർ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത് എന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. മുട്ടില്‍ മരംമുറി പഠിക്കാന്‍ വസ്തുതാന്വേഷണ സമിതിയുമായി പ്രതിപക്ഷം. മരംമുറി നടന്ന സ്ഥലങ്ങളില്‍ വനം, പരിസ്ഥിതി, നിയമവിദഗ്ധരുടെ സംഘം സന്ദര്‍ശിക്കും. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വനംകൊള്ളയ്ക്ക് കൂട്ടുനിന്നതാരൊക്കെ?