രോഗവ്യാപനം എങ്ങനെ ചെറുക്കണം? ലോക്ഡൗണിലെന്ത്?

ലോക്ഡൗണെന്ന അവസാന വഴി ഇല്ലാതെ പറ്റുമോയെന്ന് കേരളം ആലോചിച്ചു. രാഷ്ട്രീയനേതൃത്വങ്ങളും ലോക്ഡൗണ്‍ വേണ്ടെന്ന് പറഞ്ഞു. പക്ഷെ ആരോഗ്യവിദഗ്ധര്‍ കൃത്യമായി പറഞ്ഞു, ബുദ്ധിമുട്ടാണെങ്കിലും അതില്ലാതെ പറ്റില്ലെന്ന്. ഒടുവില്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളുടെ സമയം തീരുംമുമ്പേ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടുന്നു. രോഗവ്യാപനത്തിന്റെ തോത്, അതിനോട് ബന്ധപ്പെട്ടുകിടക്കുന്ന ചികില്‍സാ സംവിധാനങ്ങളുടെ സ്ഥിതി എല്ലാം പരിഗണിക്കുമ്പോള്‍, ഇപ്പോള്‍ ജനം പുറത്തിറങ്ങാതെ വീട്ടിലിരുന്നേ പറ്റൂ. ലോക്ഡ‍ൗണ്‍ നമുക്ക് പരിചിതമാണ്. പക്ഷെ കഴിഞ്ഞവര്‍ഷത്തെ ലോക്ഡൗണ്‍ കാലത്തെ മുഖമോ സ്വഭാവമോ അല്ല ഇന്ന് ഈ വൈറസിന്. അപ്പോള്‍ ഈ ലോക്ഡൗണ്‍ ദിനങ്ങളില്‍ കേരളം എന്തുചെയ്യണം?