കോവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ കേരളം ചെയ്യേണ്ടത് ?

സംസ്ഥാനത്ത് 26,995 പേര്‍ക്കുകൂടി ഇന്ന്  കോവിഡ് സ്ഥിരീകരിച്ചു. ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്.  കൂട്ടപ്പരിശോധനയിലേതടക്കം ആകെ 1,37,117 പരിശോധനകള്‍ നടത്തിയപ്പോഴാണ് പ്രതിദിനരോഗബാധിതര്‍ കാല്‍ലക്ഷവും കടന്നത്. കോവിഡ് വ്യാപനം പിടിച്ചു കെട്ടാന്‍ എല്ലാ വഴികളും തേടുകയാണ് കേരളം. രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയും സമാന്തരമായി വാക്സിനേഷന്‍ ഊര്‍ജിതമാക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.  ചടങ്ങുകള്‍ രോഗഉറവിട കേന്ദ്രമാകുന്നുവെന്നു മുഖ്യമന്ത്രി. കൂട്ടപ്പരിശോധന  അശാസ്ത്രീയമെന്നും ഫലം വൈകുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുമെന്നും കാണിച്ച് കെ.ജി.എം.ഒ രംഗത്ത് എത്തി. അത് മുഖവിലയ്ക്കെടുക്കാനാകില്ലെന്നും ചെറിയ പ്രയാസങ്ങള്‍ക്കല്ല ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും മുഖ്യമന്ത്രി. കൗണ്ടര്‍പോയിന്റ് ചര്‍ച്ച ചെയ്യുന്നു. കോവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ കേരളം ഏതുവഴി?