അരിയില്‍ വോട്ട് പൂഴ്ത്താനാകുമോ? സത്യത്തില്‍ അന്നം മുടക്കിയതാര്?

 കിറ്റും പെന്‍ഷനും വോട്ടെടുപ്പിനുമുന്‍പേ വിതരണം ചെയ്യുന്നതിനെച്ചൊല്ലി ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതി പിന്‍വലിച്ച് ചെന്നിത്തല മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാണ്  അന്നംമുടക്കിയെന്ന് ചെന്നിത്തല തിരിച്ചടിച്ചു. വിഷുകിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനം. മഞ്ഞ,പിങ്ക് കാര്‍‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിയത്. സ്പെഷല്‍ അരി വിതരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിനെ നിയമപരമായി നേരിടാനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചു . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അരിയില്‍ വോട്ട് പൂഴ്ത്താനാകുമോ?