സമരത്തെ തള്ളുന്ന സർക്കാർ; ഉദ്യോഗാർഥികള്‍ക്ക് രാഷ്ട്രീയലക്ഷ്യമോ?

ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ സമരമിരിക്കുന്ന ഉദ്യോഗാര്‍‌ഥികള്‍ ആരാണ്? സര്‍ക്കാര്‍‌ പറയുന്നു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന്. പ്രതിപക്ഷം ഇളക്കിവിട്ട സമരമാണെന്ന്.  റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍‌ക്കും ജോലി നല്‍കാനാകില്ലെന്നും ധനമന്ത്രി ഡോ.തോമസ് ഐസക് വ്യക്തമാക്കി. വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ ചോദിക്കുന്നു, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്നാണോ സമരക്കാര്‍ പറയുന്നത് എന്ന്. എന്തിനാണ് സമരമെന്ന് ഉദ്യോഗാര്‍ഥികളോട് ചോദിക്കണമെന്നും ജയരാജന്‍. അപ്പോഴും വിവിധ റാങ്ക് ലിസ്റ്റുകളില്‍‌ ഇടംപിടിച്ചിട്ടും ജോലി കിട്ടാത്ത നിരവധി പേര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍‌ ഇന്നും ഇപ്പോഴും സമരമിരിക്കുകയാണ്. ആരാണ് ആ സമരക്കാര്‍? ആരാണ് ആ സമരക്കാര്‍ക്ക് പിന്നില്‍?