ശക്തിപ്രകടനമായി യാത്രത്തുടക്കം; ‘വര്‍ഗീയത’ മുഖ്യവിഷയമാകുന്നോ..?

തിരഞ്ഞെടുപ്പു ഗോദയില്‍ അങ്കം കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐശ്വര്യകേരള യാത്ര തുടങ്ങി. സംശുദ്ധം സദ്ഭരണം എന്നതാണ് ചെന്നിത്തലയുടെ യാത്രയുടെ മുദ്രാവാക്യം. തദ്ദേശതിരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ ഒന്നടങ്കം അണിനിരക്കുന്ന യാത്ര. മുന്നണിയിലെയും പാര്‍ട്ടിയിലെയും ഐക്യം തുറന്നുകാട്ടാനുദ്ദേശിക്കുന്ന യാത്ര ഉദ്ഘാടനം ചെയ്തതത് അവസാന ലാപ്പില്‍ നേതൃത്വമേറ്റെടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ശബരിമല പിണറായി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതെന്ന് കുറ്റപ്പെടുത്തിയ ഉമ്മന്‍ ചാണ്ടി ഒരു വികസനവും നടത്താത്ത സര്‍ക്കാരാണിതെന്നും വിമര്‍ശിച്ചു. സ്പ്രിങ്ക്ളറും ബ്രൂവറിയുമെല്ലാം ചൂണ്ടിക്കാട്ടിയ രമേശ് ചെന്നിത്തല ശാസ്്ത്രീയമായ അഴിമതിയാണ് ഈ സര്‍ക്കാര്‍ നടത്തിയതെന്ന് പറഞ്ഞു. എ.വിജയരാഘവന്‍ ഉയര്‍ത്തിയ ലീഗ് വിമര്‍ശനത്തിന് പാണക്കാട്ടെ ഗേറ്റില്‍ നോക്കിയിരിക്കേണ്ട സിപിഎം എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കേരളത്തില്‍ അടുത്ത സര്‍ക്കാരുണ്ടാക്കുക യുഡിഎഫാകുമെന്ന് വേദയിലെത്തിയ എല്ലാ നേതാക്കളും പറഞ്ഞു. എന്താണ് ഐക്യജനാധിപത്യ മുന്നണിയുടെ ആത്മവിശ്വാസത്തിന് അടിസ്ഥാനം? ഐശ്വര്യകേരളയാത്രയില്‍ മെനയുന്ന തന്ത്രങ്ങളെന്ത് ?