പക പോക്കാനോ സോളറിലെ സിബിഐ? 5 വര്‍ഷം സര്‍ക്കാര്‍ അന്വേഷിച്ചില്ലേ..?

സോളര്‍ തട്ടിപ്പു കേസിലെ പ്രതിയായിരുന്ന യുവതി നല്‍കിയ പീഡനപരാതി സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി.അനില്‍കുമാര്‍, ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. 2017ല്‍ ക്രൈംബ്രാഞ്ച് തുടങ്ങിയ അന്വേഷണം പരാതിക്കാരിയുടെ ആവശ്യം മാനിച്ചാണ് സിബിഐക്ക് വിട്ടത്. ഉമ്മന്‍ ചാണ്ടി യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നേതൃത്വം ഏറ്റെടുത്തതോടെ നടത്തിയ നീക്കം പിണറായി സര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. 

യഥാര്‍ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടതിനാലാണോ കേസ് സിബിഐയ്ക്ക് ഈ കേസ് കൈമാറുന്നത് ? സംസ്ഥാന സര്‍ക്കാര്‍ തന്നെ അവിശ്വാസം രേഖപ്പെടുത്തിയ സിബിഐ എന്ന അന്വേഷണ ഏജന്‍സി പരാതിക്കാരിക്ക് നീതി നല്‍കുമോ? പെരിയ ഇരട്ടക്കൊലയിലടക്കം അകറ്റി നിര്‍ത്താന്‍ സുപ്രീംകോടതി വരെ കേസ് പോയ സര്‍ക്കാര്‍ സോളര്‍ കേസില്‍ സിബിഐയെ ക്ഷണിച്ചുവരുത്തുന്നതെന്ത്?