ലൈഫില്‍ സിബിഐ മുന്നോട്ട്; അന്വേഷണം ഇനിയെങ്ങോട്ട്..?

വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ സിബിഐയ്ക്ക് പുതുജീവന്‍. പാവങ്ങള്‍‌ക്ക് വീട് പണിയുന്ന പദ്ധതിയില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ സിബിഐയ്ക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം ചോദ്യംചെയ്ത് സര്‍‌ക്കാരും യൂണിടാക്കും നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളി. തട്ടിപ്പിന് പിന്നില്‍ ബുദ്ധിപരമായ നീക്കമുണ്ടെന്നും ധാരണാപത്രം തയാറാക്കിയത് അതീവ ബുദ്ധിപരമാണെന്നും കോടതി പറഞ്ഞു. ഇടനിലക്കാരുടെ ഒത്താശയോടെ ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥ വീഴ്ചയ്ക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബാധ്യതയില്ലെന്നും ഹൈക്കോടതി സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. അപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തടക്കം വലിയ ചര്‍ച്ചയായ ലൈഫ് വിവാദത്തില്‍ ഈ ഉത്തരവ് വരുമ്പോള്‍ ചോദ്യമിതാണ്, പുതുജീവന്‍ കിട്ടുന്ന സിബിഐ ഈ കേസില്‍ എവിടെവരെപോകും? മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബാധ്യതയില്ലെന്ന പരാമര്‍ശം അന്തിമമോ?