സ്പീക്കറുടെ നടപടി ഐസക്കിനെ വെട്ടിലാക്കുന്നതോ? ഇനിയെന്ത്?

കിഫ്ബി സിഎജി റിപ്പോര്‍ട്ട് വിവാദത്തില്‍ ധനമന്ത്രി ഡോ.ടിഎം.തോമസ് ഐസക്കിനോട് നിയമസഭാ എത്തിക്സ് കമ്മിറ്റി വിശദീകരണം തേടും. മന്ത്രിയുടെ വിശദീകരണത്തില്‍ അടിസ്ഥാപനപരമായ പ്രശ്നങ്ങളുണ്ടെന്ന്, വിഷയം എത്തിക്സ് കമ്മിറ്റിക്ക് വിട്ടശേഷം സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ധനകാര്യസ്ഥാപനമായ കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വിവാദത്തിലായ ധനമന്ത്രിയെ വീണ്ടും പ്രതിരോധത്തിലാക്കുന്നതോ സ്പീക്കറുടെ നടപടി? അതെന്തായാലും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പിന്നാലെ രംഗത്തുവന്നു. കെഎസ്്എഫ്ഇ വിവാദത്തിലാണെങ്കില്‍ മന്ത്രിയെ തള്ളി സിപിഎം ആക്ടിങ് സെക്രട്ടറിയും സിപിഐ സംസ്ഥാന സെക്രട്ടറിയും പ്രതികരിച്ച ദിവസം കൂടിയാണ്.  രണ്ട് വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്ന ചോദ്യമിതാണ്. ധനമന്ത്രി തോമസ് ഐസക്