അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സിപിഎം; ജനം വീക്ഷിക്കുന്നതെങ്ങനെ?

കേന്ദ്ര ഏജന്‍സികളെ കേന്ദ്രമന്ത്രിമാര്‍ നിയന്ത്രിക്കുന്നു. ആര്‍എസ്എസിന്റെ താല്‍പര്യത്തില്‍ പ്രവര്‍ത്തിക്കുന്നു. അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സിപിഎമ്മിന്റെ വിമര്‍ശനം ഇന്നുണ്ടായതല്ല. പക്ഷെ ഇന്നതിന് പ്രസക്തി കൂടുതലാണ്. കാരണം രണ്ടുദിവസത്തിലേറെയായി രണ്ടുപേര്‍ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ കഴിയുകയാണ്. രണ്ടുപേര്‍ക്കുംവേണ്ടി പരസ്യമായി സിപിഎമ്മോ സര്‍ക്കാരോ ഒന്നും പറഞ്ഞിട്ടില്ല. 

പക്ഷെ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നിലപാട് ഓരോദിവസവും കടുപ്പിക്കുകയാണ്. എം.ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റും തുടര്‍ നീക്കങ്ങളും ജനം വീക്ഷിക്കുന്നത് എങ്ങനെയാവും? അതിനൊപ്പം കൗണ്ടര്‍പോയന്റ് തിരയുന്നു. ഇക്കാര്യങ്ങളില്‍ സിപിഎമ്മിന്റെ നിലപാടില്‍ വ്യക്തതയെത്രയുണ്ട്?