സങ്കീര്‍ണമായ രാഷ്ട്രീയ പശ്ചാത്തലം; സാഹചര്യം ആര്‍ക്കനുകൂലം?

യുഡിഎഫ് യോഗത്തിന്  ശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ അന്തിമപോരാട്ടത്തെക്കുറിച്ച് രമേശ് ചെന്നിത്തല വിശദീകരിച്ചത്. പിന്നാലെ കോടിയേരി ബാലകൃഷ്ണന്‍ ആരോപിക്കുന്നു, യുഡിഎഫ് അവശിഷ്ടമുന്നണിയാണ്, ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് എന്ന്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫിന്റെ സമീപനം എന്നിങ്ങനെ രാഷ്ട്രീയസാഹചര്യങ്ങള്‍ പലത്. അതിനപ്പുറമാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെ ചുവടുപറ്റിയുള്ള രാഷ്ട്രീയം. 

എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയോട് പറയുന്നു, തന്നെ അന്വേഷണ സംഘം പീഡിപ്പിക്കുന്നു. അന്വേഷണ ഏജന്‍സി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അതിന്റെ തെളിവുകള്‍ മുദ്രവച്ച കവറില്‍ കോടതിക്ക് നല്‍കുന്നു. അതില്‍ തീരുമാനം അടുത്ത ബുധനാഴ്ച. അപ്പോള്‍ സങ്കീര്‍ണമായി പലതുമുള്ള പശ്ചാത്തലത്തില്‍ ഇതാണ് ചോദ്യം. യുഡിഎഫിന്റെ കൈമുതലും ഊര്‍ജവുമെന്താണ്?