പ്രതിപക്ഷസമരം ഖുര്‍ആന്‍ വിരുദ്ധ സമരമെന്ന ആക്ഷേപത്തിന് അടിസ്ഥാനമെന്ത്?

സര്‍ക്കാരിന് മുന്നിലെ വിവാദങ്ങളെ വിശുദ്ധഗ്രന്ഥമായ ഖുര്‍ ആന്‍ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ സിപിഎം നീക്കം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചോദിക്കുന്നു ഖുര്‍ ആന്‍ നിരോധിത ഗ്രന്ഥമാണോയെന്ന്. ഖുര്‍ആനോട് ആര്‍എസ്എസിനെപ്പോലെ അലര്‍ജി മുസ്്ലിംലീഗിനും കോണ്‍ഗ്രസിനും എന്തിന് എന്ന്. ഖുര്‍ആന്‍ വിരുദ്ധ ആര്‍എസ്എസ് പ്രക്ഷോഭത്തിന് ലീഗ് തീ പകരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍. എന്‍ഐഎയും ചോദ്യംചെയ്ത മന്ത്രി കെ.ടി.ജലീലിന് പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ്  കോടിയേരിയുടെ പ്രതികരണം. ഒരു മുടിനാരിഴപോലം തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടുപോകുന്നത് എന്ന മന്ത്രി കെ.ടി.ജലീലിന്റെ ഫെയ്്സ്ബുക് പ്രതികരണവും ഇന്നുണ്ടായി. വിവാദങ്ങളെ പ്രതിരോധിക്കാന്‍ സിപിഎം വിശുദ്ധഗ്രന്ഥത്തെ പരിചയാക്കുന്നതെന്തിനാണ്? പ്രതിപക്ഷസമരം ഖുര്‍ആന്‍ വിരുദ്ധ സമരമെന്ന ആക്ഷേപത്തിന് അടിസ്ഥാനമെന്താണ്?