സ്വർണക്കടത്തിൽ ബിനീഷിന്റെ ബന്ധമെന്ത്? സിപിഎം മറുപടി പറയണോ?

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്  10 മണിക്കൂറായി ചോദ്യം ചെയ്യുകയാണ്. ബംഗളൂരു ലഹരിമരുന്ന് കേസ് പ്രതികൾ  സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്‌ധപ്പെട്ടാണ് ചോദ്യം ചെയ്യൽ . സ്വപ്ന സുരേഷിന് കമ്മിഷൻ ലഭിച്ച സ്ഥാപനങ്ങളിൽ ബിനീഷിനുള്ള പങ്കും ബിനീഷിന്‍റെ സാമ്പത്തിക ഇടപാടുകളും ഇ.ഡി. അന്വേഷിക്കുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ തന്നെ സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പതിവു നിലപാട് ആവര്‍ത്തിച്ചതാണ്. കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലണമെങ്കില്‍ തൂക്കിക്കൊല്ലട്ടെ എന്നാണ് കോടിയേരി പറഞ്ഞത്. ആരോപണങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷിക്കേണ്ടതല്ലെന്നു മുഖ്യമന്ത്രിയും പറ‍ഞ്ഞു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്വര്‍ണക്കടത്തു കേസുമായി സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ മകന് എന്താണു ബന്ധം?