'ലൈഫി' ലെ കോഴയിൽ വ്യക്തത വേണ്ടേ? കടമയില്ലേ സർക്കാരിന്?

ലൈഫ് മിഷനും ആക്ഷേപങ്ങളും തന്നെയാണ് വിഷയം. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കമ്മിഷന്‍ ആരോപണത്തില്‍ മുഖ്യമന്ത്രി ഇനിയും മൗനം തുടരുന്നത് എന്തുകൊണ്ടാണ്? ഒരുകോടി രൂപ സ്വപ്നയ്ക്ക് കമ്മിഷനെന്ന ആദ്യ വിവരങ്ങള്‍. അല്ല, നാലേകാല്‍ക്കോടിയാണെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സിപിഎമ്മിന്റെ സ്വന്തം ടെലിവിഷനിലൂടെ പുറത്തുവിട്ട വിവരങ്ങള്‍. അതറിയാമായിരുന്നുവെന്ന ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ തല്‍സമയ പ്രതികരണം. അതിനെയെല്ലാം ഖണ്ഡിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വ്യക്തമാക്കുന്ന കാര്യങ്ങള്‍. ധാരണാപത്രം ആവശ്യപ്പെട്ട പ്രതിപക്ഷനേതാവിന് ഇനിയും അത് കൊടുക്കാത്ത സര്‍ക്കാര്‍ സമീപനം. ഫ്ലാറ്റ് നിര്‍മാണക്കരാര്‍ യൂണിടാക്കിന് നല്‍കിയത് സര്‍ക്കാറിന് അറിയാമായിരുന്നു എന്ന് തെളിയിക്കുന്ന രേഖ. ധാരണാപത്രം ഒപ്പിട്ട യോഗത്തിന് മിനുട്സ് ഇല്ല എന്ന ലൈഫ് മിഷന്‍ സിഇഓയുടെ നിലപാട്. അങ്ങനെ പുറത്തുവന്ന വിവരങ്ങള്‍ നിരവധി. പക്ഷെ സര്‍ക്കാരിന് പറയാന്‍ ലൈഫ് പദ്ധതിയോടുള്ള പ്രതിബദ്ധത എന്ന വാക്കേയുള്ളൂ. ആ പ്രതിബദ്ധത സത്യസന്ധമെങ്കില്‍ ഈ ഉയര്‍ന്ന ആക്ഷേപങ്ങളിലെ നേര് അന്വേഷിക്കണ്ടേ സര്‍ക്കാര്‍? വ്യക്തമാക്കണ്ടേ സര്‍ക്കാര്‍? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.