സ്വപ്നയുടെ സ്വാധീനം എത്രമാത്രം? അവിശ്വാസമുണ്ടോ ജനത്തിന്?

സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായി അടുത്ത ബന്ധം തെളിഞ്ഞതോടെ സെക്രട്ടറി പുറത്തായി. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടോ എന്ന ചോദ്യവും ബന്ധമുണ്ട് എന്ന ആക്ഷേപവും വലിയ ചര്ച്ചയായി. ഇപ്പോള്‍ അന്വേഷണ ഏജന്സികള്‍  ഒന്നിന് പിന്നാലെ ഒന്നായി പറയുന്നു സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുണ്ടെന്ന്. ആദ്യം എന്ഐഎ. പിന്നാലെ കസ്റ്റംസിന്റെ ഹർജയില്‍ കോടതിതന്നെ നടത്തിയ നിരീക്ഷണം. ഇന്നിപ്പോ‍ള്‍ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതേക്കുറിച്ച് പറയുന്നത് സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യമായ സ്വാധീനമുണ്ടെന്ന് വെളിവായി എന്നാണ്. പ്രതിഭാഗത്തെ എതിര്ത്ത് അന്വേഷണ ഏജൻസികള്‍ കോടതിയിൽ  വ്യക്തമാക്കുന്ന ഈ നിലപാടിനെ എങ്ങനെയാണ് കാണേണ്ടത്? ഇതില്‍ സര്‍ക്കാര്‍ ആലോചിക്കാനും തീരുമാനിക്കാനും എന്തെങ്കിലുമുണ്ടോ?