ലൈഫ് മിഷനിൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ; ഒഴിഞ്ഞുമാറാനാകുമോ സർക്കാരിന്?

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനമായ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീടില്ലാത്തവര്‍ക്ക് വീട് പണിഞ്ഞുകൊടുക്കുന്ന പദ്ധതിയില്‍നിന്ന് സ്വപ്ന സുരേഷ് ഒരുകോടി രൂപ കമ്മിഷന്‍ കൈപ്പറ്റിയോ? ഈ വിഷയം ഉന്നയിച്ചപ്പോള്‍ ഈമാസം എട്ടിന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് ഈ കേട്ടത്. ഇതിനപ്പുറം മുഖ്യമന്ത്രി വിശദീകരിക്കേണ്ട ഒന്നും ഈ വിവാദത്തിലില്ലേ? ലൈഫ് മിഷനാണ്. പക്ഷെ യുഎഇയിലെ റെഡ് ക്രസന്റും യൂണിടാക് എന്ന കരാറുകാരും തമ്മിലുള്ള ഇടപാടാണ് എന്നതാണ് വിശദീകരണം. പക്ഷെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട ധാരണാപത്രം പ്രകാരമാണ് ഈ നിര്‍മാണം. വടക്കാഞ്ചേരിയിലെ പദ്ധതിക്കായി റെഡ് ക്രസന്റുമായി കരാറൊപ്പിടാന്‍ മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍. അപ്പോള്‍ മുഖ്യമന്ത്രി തലവനായ ലൈഫ് മിഷനില്‍നിന്ന് ഇങ്ങനെ പണം കട്ടുകൊണ്ടുപോയി എന്ന ആക്ഷേപം വന്നാല്‍ ഇതിനകം തന്ന പ്രതികരണം മതിയോ സര്‍ക്കാരില്‍നിന്ന്?