അനീഷ് പി.രാജന്റെ സ്ഥലംമാറ്റത്തില്‍ സന്തോഷിക്കുന്നവര്‍ ചെയ്യുന്നതെന്താണ്?

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്രബാഗിലെ സ്വര്‍ണക്കടത്ത് പിടിച്ച ആദ്യദിവസങ്ങളിലെ ഒരു പ്രതികരണമാണിത്. ബാഗ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് കസ്റ്റംസിലേക്ക് ഫോണ്‍കോള്‍ പോയി എന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ അനീഷ്.പി.രാജന്‍ ഇങ്ങനെ പറഞ്ഞത്. തൊട്ടുപിന്നാലെ അദ്ദേഹം ആരും വിളിച്ചില്ല എന്ന് പ്രതികരിച്ചു. ഇത് പിന്നാലെ രാഷ്ട്രീയ ചര്‍ച്ചയായി. സര്‍ക്കാര്‍ പക്ഷവും പ്രതിപക്ഷവും ആയുധമാക്കി. ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും അനീഷിന് കിട്ടുന്നത് അടിയന്തര സ്ഥലംമാറ്റം. ഇന്നലെ വന്ന ഉത്തരവില്‍ നാളെ കൊച്ചിയിലെ ജോലിയില്‍നിന്ന് റിലീവ് ചെയ്യാനും അടുത്ത മാസം പത്തിനകം നാഗ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് നിര്‍ദേശം. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സ്വാഭാവിക നടപടി എന്ന മട്ടില്‍ ഇതിനെ കാണാനാകുമോ? സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തെ രാഷ്ട്രീയം ഏതെങ്കിലും അളവില്‍ സ്വാധീനിക്കുന്നുണ്ടോ?