ചൈന വീഴ്ത്തിയ ചോരയ്ക്ക് മറുപടി ഈ തമ്മിലടിയോ ?

ആഭ്യന്തരമായി എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പുറമേ നിന്നൊരു ശത്രു ആക്രമണത്തിന് വന്നാല്‍ വീട്ടുകാര്‍ ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് നല്ല നയം.. ചൈനീസ് പട്ടാളം ഇരുപത് ഇന്ത്യന്‍ ജവാന്‍മാരെ നിഷ്ക്കരുണം വധിച്ചിട്ട് ഏഴുദിവസമാകുന്നു. എങ്ങിനെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ബെയ്ജിങ്ങിന് മറുപടി നല്‍കാന്‍ പോകുന്നത് ?ഗല്‍വാനില്‍ വീരമൃത്യവരിച്ച ധീര ജവാന്മാരോട് നീതി പുലര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസരത്തിനൊത്തുയരണമെന്നും ഇല്ലെങ്കിലത് ജനമര്‍പ്പിച്ച വിശ്വാസത്തോട് കാണിക്കുന്ന ചരിത്രപരമായ വഞ്ചനയായിരിക്കുമെന്നും വിമര്‍ശനമുന്നയിക്കുന്നത് മുന്‍ പ്രധാനമന്ത്രി ഡോ.   മന്‍മോഹന്‍ സിങ് ആണ്. ഭരിച്ചകാലത്ത് ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുത്തവരാണ് കോണ്‍ഗ്രസുകാരെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ തിരിച്ചടിച്ചു. ചൈനവീഴ്ത്തിയ ചോരയ്ക്ക് മറുപടി തമ്മിലടിയോ ?