നിയന്ത്രണങ്ങള്‍ എത്ര കണ്ട് പാലിക്കും; ഇളവുകളോട് കേരളം പക്വത കാട്ടുമോ?

ഇനിയും ഒഴിഞ്ഞുപോയിട്ടില്ലാത്ത കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോള്‍ തന്നെ രാജ്യം ലോക്ഡൗണ്‍ ഇളവുകളിലേക്ക് കടക്കുകയാണ്. ഏതാണ്ട് എല്ലാ മേഖലകളും സാധാരണനിലയിലേക്ക് മടങ്ങാനൊരുങ്ങുന്നു. എന്നാല്‍ രാജ്യമാകെ നോക്കിയാലും സംസ്ഥാനത്തും ലോക്ഡൗണിന്‍റെ ആദ്യഘട്ടത്തെക്കാള്‍ എത്രയോ അധികമാണ് രോഗികളുടെ എണ്ണം. വ്യക്തിശുചിത്വവും സാമൂഹ്യഅകലം പാലിക്കലും സമ്പര്‍ക്ക നിയന്ത്രണവും സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുമ്പോളും 130 കോടി ജനങ്ങള്‍ ഇതെത്ര കണ്ട് പാലിക്കും. കേരളത്തില്‍ മദ്യക്കടകള്‍ക്ക് മുന്നിലെ തിരക്കു തന്നെ അപായ സൂചനയാണ്. പൊതു സാമൂഹ്യ അന്തരീക്ഷത്തിലും സുഖകരമല്ലാത്ത പ്രവണതകള്‍ ഉയര്‍ന്നു വരുന്നു. ഇന്നു മാത്രം സംസ്ഥാനത്ത്  മദ്യലഹരിയിൽ  മൂന്ന് കൊലപാതകങ്ങളാണ് നടന്നത്.  ഹോം ക്വാറന്റീൻ ലംഘിച്ചുവെന്ന ആരോപണത്തിൽ മനംനൊന്ത് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിക്കുന്നു, ഹോം ക്വാറന്റീനില്‍ കഴിഞ്ഞവരുടെ വീടിനുനേരെ ആക്രമണമുണ്ടാവുന്നു.  ഇളവുകളോട് കേരളം പക്വത കാട്ടുമോ ?