കേരളം ബെവ് ക്യൂവിൽ കുരുങ്ങിയതോ കുരുക്കിയതോ?

ഒറ്റ ദിവസം 84 കോവിഡ് ബാധിതരുമായി കേരളം. 5 പേരൊഴികെ എല്ലാവരും വൈറസ് സാന്ദ്രതയുള്ള മറുനാടുകളില്‍ നിന്ന് മടങ്ങിയെത്തിയവര്‍. സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ തൊട്ടടുത്തെന്നു കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി. ഈ പോക്ക് എവിടെ വരെ പോകും എന്നാണ് കൗണ്ടര്‍പോയന്റ് ഇന്നാദ്യം വിലയിരുത്തുന്നത്. അടുത്തതായി കേരളം കൊട്ടിഘോഷിച്ചു തുടങ്ങിയ ഓണ്‍ലൈന്‍ ടോക്കണ്‍ പ്രകാരമുള്ള മദ്യവില്‍പനയില്‍ ആദ്യദിവസം സര്‍വത്ര ആശയക്കുഴപ്പമുണ്ടായി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.  കേരളം ബെവ് ക്യൂവില്‍ കുരുങ്ങിയതോ കുരുക്കിയതോ?