പൂട്ടിയ 68 ഔട്‌ലറ്റുകൾ ഉടൻ തുറക്കും; ഷട്ടർ ഉയരുന്നത് പ്രീമിയം ഷോപ്പുകളായി

നേരത്തെ പൂട്ടിയ 68 ഔട്‌ലറ്റുകൾ ഉടൻ തുറക്കാൻ ബവ് കോ തീരുമാനം. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് ഇവ പൂട്ടേണ്ടി വന്നത് . ഇവയ്ക്ക് നേരത്തെ പകരം സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പകരം സ്ഥലം കണ്ടെത്തിയവൾപ്പെടെയുള്ളവയിൽ മദ്യം സ്വയം തിരഞ്ഞെടുക്കാവുന്ന തരത്തിലുള്ള പ്രീമിയം ഷോപ്പുകളായാണ് തുറക്കുന്നത്.  തിരുവനന്തപുരം–5, കൊല്ലം–6, പത്തനംതിട്ട–1, ആലപ്പുഴ–4, കോട്ടയം–6, ഇടുക്കി - 5ഇടുക്കി–8, എറണാകുളം–8, തൃശൂർ–5, പാലക്കാട്–6, മലപ്പുറം–3, കോഴിക്കോട്–6, വയനാട്–4, കണ്ണൂർ–4, കാസർകോട്– 2 എന്നിങ്ങനെയാണ് പുതിയ ഔട്‌ലറ്റുകൾ തുറക്കുന്നത്