കോവിഡ് പ്രതിരോധത്തിൽ കേരളം കള്ളം പറയുന്നുണ്ടോ?

കേരളത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്രമന്ത്രി. പരിശോധന നടത്താതെ കേരളം കോവിഡ് ബാധിതരുടെ എണ്ണം കുറച്ചു കാണിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍; പരിശോധനയില്‍ കേരളം  26ാം സ്ഥാനത്താണ്. കേരളത്തില്‍ സമൂഹവ്യാപനമുണ്ടായിട്ടുണ്ടെങ്കില്‍ അത് സര്ക്കാരിന്റെ കഴിവുകേടാണ്. 

പ്രവാസികളെ സമൂഹവ്യാപനത്തിന്റെ വാഹകരായി മന്ത്രിമാര്‍ ചിത്രീകരിക്കുന്നെന്നും മുരളീധരന്‍; ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യങ്ങള്‍ പറയുന്നവര്‍ ഇപ്പോഴും അത് തുടരുന്നെന്ന് മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിലെ രോഗപ്രതിരോധത്തെക്കുറിച്ച് ഐ.സി.എം.ആറിനോ കേന്ദ്രത്തിനോ എതിരഭിപ്രായമുണ്ടോയെന്നും മുഖ്യമന്ത്രി.  അതേസമയം കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ക്വാറന്റീന്‍ ചെലവ് ഈടാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റി. ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രമാകും പണം വാങ്ങുകയെന്ന് മുഖ്യമന്ത്രി. പ്രവാസികളെ വഞ്ചിക്കുന്ന നിലപാടെന്നും സര്‍ക്കാരിന് പറ്റില്ലെങ്കില്‍ കോണ്‍ഗ്രസ് ചെലവ് വഹിക്കാമെന്നും പ്രതിപക്ഷം നിലപാടെടുത്തിരുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോവിഡ് പ്രതിരോധത്തില്‍ കേരളം കള്ളം പറയുന്നുണ്ടോ?