ഗൗരവമുള്ള ചോദ്യങ്ങളെന്ന് മുഖ്യമന്ത്രിയും; സ്പ്രിന്‍ക്ളറില്‍ ശരി ആരുടെ നിലപാട്..?

ഒടുവില്‍ മുഖ്യമന്ത്രി സ്പ്രിന്‍ക്ളറില്‍ നിലപാട് വ്യക്തമാക്കി. വിദഗ്ധസമിതിയെ നിയോഗിച്ചത് സ്പ്രിന്‍ക്ളര്‍ കരാറിലെ നടപടിക്രമങ്ങള്‍ പരിശോധിക്കാനാണ്. ഗൗരവമുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ ഉയര്‍ന്നു വന്നതിനാലാണ് നടപടി. ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത് സ്വാഭാവികമാണ്. വിവരശേഖരണത്തിനാണത്. മകള്‍ക്കെതിരായ ആരോപണത്തിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിവാദങ്ങള്‍ക്കുപിന്നില്‍ അതിഗൂഢമായ രാഷ്ട്രീയലക്ഷ്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളു എന്നോര്‍മിപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്പ്രിന്‍ക്ളര്‍ വിവാദത്തില്‍ ആരുടെ നിലപാടാണ് ശരിയായത്?