രാജ്യം അടഞ്ഞുതന്നെ കിടക്കുമോ?

കോവിഡ് പശ്ചാത്തലത്തില്‍  രാജ്യത്ത് ഏര്‍പ്പെടുത്തിയ  ലോക്ഡൗണ്‍ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്.  ഈ അടച്ചിടലില്‍ പ്രയാസങ്ങളേറെയുണ്ടെങ്കിലും  രാജ്യത്ത് അനുദിനം രോഗികളുടെ എണ്ണം കൂടി വരുന്നതും   നാം കണക്കിലെടുക്കേണ്ടതുണ്ട്. കേന്ദ്രമന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത്. രാജ്യമൊറ്റക്കെട്ടായി മഹാമാരിയെ നേരിടുമ്പോളും ചില കല്ലുകടികള്‍ അങ്ങിങ്ങ് ഉണ്ടാവുന്ന ചര്‍ച്ചയാവേണ്ടിയിരിക്കുന്നു. രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് ഉണ്ടാവില്ല എന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ പാര്‌‍ട്ടികള്‍ ചോദ്യം ചെയ്യുന്നു. പല എംപിമാരും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അവരവരുടെ ഫണ്ട് വിനിയോഗിക്കുന്നതിനിടയിലാണ് ഈ തീരുമാനം ഉണ്ടായത്. ഈ രണ്ട് വിഷയങ്ങളാണ് കൗണ്ടര്‍ പോയന്‍റ് ചര്‍ച്ച ചെയ്യുന്നത്.  ലോക് ഡൗണ്‍ നീട്ടലും  എംപി ഫണ്ട് വിനിയോഗവും.