കേരളത്തില്‍ ഇനിയും അകലം പാലിക്കാനുണ്ടോ?; ഇനി ചെയ്യാനുള്ളത്

സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് േകസുകള്‍ ഇല്ല. തുടര്‍ച്ചയായ രണ്ടാം ദിവസം ആശ്വാസമായെങ്കിലും രാജ്യത്ത് രോഗബാധിതരുടെ എണ്ണം 151 ആയി. ലഡാക്കില്‍ സൈനികന് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്കും കോവിഡ‍് ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു. ലോകത്ത് കോവിഡ് മരണസംഖ്യ എണ്ണായിരം പിന്നിട്ടു; രോഗബാധിതര്‍ രണ്ടു ലക്ഷത്തിലേറെയാണ്. കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇന്നും സുപ്രീംകോടതിയില്‍ നിന്ന് പരാമര്‍ശം നേടി. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലേക്കെത്തുമ്പോള്‍ നിര്‍ണായകദിവസങ്ങളില്‍ ജാഗ്രത കൂടുതല്‍ കര്‍ക്കശമാക്കുകയാണ് കേരളം. . കേരളത്തില്‍ ഇനിയും അകലം പാലിക്കാനുണ്ടോ?