കോവിഡുമായി പോരാട്ടം; ഇനിയുള്ള രണ്ടാഴ്ച എന്തുകൊണ്ട് നിര്‍ണായകം?

കോവിഡ് രോഗബാധയെത്തുടര്‍ന്ന് പൂര്‍ണമായും വീടുകളില്‍ കുരുങ്ങിയ മനുഷ്യര്‍ പരസ്പരം അതിജീവനത്തിനായി കൈയടിക്കുകയാണ്്. ഉയര്‍ത്തെഴുന്നേല്ക്കാനും അതിജീവിക്കാനുമുള്ള മനുഷ്യന്റെ ഇച്ഛാശക്തി തന്നെയാണ്  ഇന്നും നമ്മളെ മുന്നോട്ടു നയിക്കുന്നത്. കോവിഡ് വൈറസുമായുള്ള മനുഷ്യന്റെ പോരാട്ടം ഇന്നും നിര്‍ണായകഘട്ടത്തിലാണ്. 

രാജ്യത്ത് മൂന്നാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു.  കേരളത്തില്‍ ഇന്നു പുതുതായി ആര്‍ക്കും രോഗബാധ കണ്ടെത്തിയില്ല. കൊച്ചിയില്‍ രോഗബാധയുണ്ടായിരുന്ന കുഞ്ഞിന്റെ ആദ്യനെഗറ്റീവ് റിസല്‍ട്ടുമെത്തി. പക്ഷേ ഏറ്റവും മോശം സാഹചര്യം തന്നെ മുന്നില്‍ കണ്ട് ജാഗ്രത വേണമെന്നു മുഖ്യമന്ത്രി. നേരിയ ജാഗ്രതക്കുറവു പോലും ഒരിടത്തും ഉണ്ടാകാന്‍ പാടില്ല.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.  ഈ വരുന്ന രണ്ടാഴ്ച എന്തുകൊണ്ട് നിര്‍ണായകമാണ്?