കോവിഡിനെ പിടിച്ചുകെട്ടാന്‍ നമുക്കാവുമോ; പൗരൻ ചെയ്യേണ്ടതെന്ത്?

ആരോഗ്യമന്ത്രി പറഞ്ഞത് ശരിയാണ്. കേരളം മാത്രമല്ല, ലോകമാകെ ഉൗണും ഉറക്കവുമൊഴിച്ച് പൊരുതുകയാണ്, ഒരു മാഹാമാരിയെ തോല്‍പ്പിക്കാന്‍ ഒരു മനസ്സായി നിന്നുള്ള ചെറുത്തുനില്‍പ്പ്. ഓരോ ദിവസവും രോഗം നമ്മെ തോല്‍പ്പിക്കാനും ശ്രമിക്കുന്നു. കോവിഡ് 19 കൂടുതല്‍ ജില്ലകളില്‍ സ്ഥിരീകരിച്ചതോടെ രോഗവ്യാപന സാധ്യതാപട്ടികയും സംസ്ഥാനത്ത് വിപുലമാവുകയാണ്. വര്‍ക്കലയില്‍ വിദേശപൗരനും ബ്രിട്ടനില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശിക്കും കൊറോണ സ്ഥിരീകരിച്ചതാണ് ഏറ്റവും പുതിയത്. തൃശൂരും കണ്ണൂരിലും രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരെയാണ് ഇപ്പോള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുന്നത്. സംസ്ഥാനത്താകെ 4180 പേരാണ് നിരീക്ഷണത്തിലുളളത്. എന്നാല്‍ വല്ലാത്ത പരിഭ്രാന്തി സമൂഹത്തില്‍ സൃഷ്ടിക്കുന്നത് ശരിയല്ലെന്ന് സര്‍ക്കാര്‍ ഓര്‍മിപ്പിക്കുന്നു. യാത്രാവഴികള്‍ തേടിച്ചെന്ന് കോവിഡിനെ പിടിച്ചുകെട്ടാന്‍ നമുക്കാവുമോ ? പൗരന്‍ എന്ന നിലയ്ക്ക് ഈ ഘട്ടത്തില്‍ നമ്മളെന്താണ് ചെയ്യേണ്ടത്..?