ഇനിയും കേസില്ലാത്ത വിദ്വേഷപ്രസംഗങ്ങള്‍; കലാപബാക്കിയിലെ എത്ര ചോദ്യങ്ങള്‍..?

അതെ ഈ കേട്ടപോലെ പലതാണ് പ്രതികരണങ്ങളിലെ ഡല്‍ഹി കലാപം. ഗുജറാത്ത് മോഡലാണ് നടന്നതെന്ന് കലാപമേഖലകള്‍ കണ്ടശേഷം മുസ്്ലിം ലീഗ്. കേരളത്തില്‍ പ്രചരിക്കുന്നതെല്ലാം ഡല്‍ഹിയെക്കുറിച്ച് വാസ്തവവിരുദ്ധമായതെന്ന് ബിജെപി. അങ്ങനെ കലാപമടങ്ങി ഡല്‍ഹി പതിവുകളിലേക്ക് പതിയെ മടങ്ങാനൊരുങ്ങുമ്പോള്‍ ബാക്കിയാവുന്നത് എന്തെല്ലാമാണ്? നിഷ്ക്രിയരായ പൊലീസ് സേനയ്ക്ക്, ഇടപെടാതെ നിന്ന ഭരണകൂടത്തിന്, ഇനിയും എഫ്ഐആര്‍ പോലുമില്ലാത്ത വിദ്വേഷപ്രസംഗങ്ങള്‍ക്ക് എവിടെയാണ്, എപ്പോഴാണ് മറുപടി പ്രതീക്ഷിക്കേണ്ടത്?