കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാതിരിക്കാന്‍ എന്തു ചെയ്യാനാകും?

ഒരു ജീവന്‍ ഇല്ലാതാകുന്നത് ഏറ്റവും താങ്ങാനാകാത്തത് ആ ജീവന്‍ നല്‍കിയ മാതാവിനായിരിക്കും. പൊതുവായ അനുഭവം അങ്ങനെയാണ്. പക്ഷേ  കുഞ്ഞിന്റെ ജീവനെടുത്ത കുറ്റവാളിയായും അമ്മമാരെ നമ്മള്‍ കണ്ടിട്ടുണ്ട്. കണ്ണൂരിലെ തയ്യില്‍ നിന്നും കൊലപാതകിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പിനിടെ നാട്ടുകാരും നേരിട്ടു പറയാന്‍ കഴിയാത്ത മലയാളികള്‍ സമൂഹമാധ്യമങ്ങളിലൂടെയും അമ്മയായ പ്രതിക്കെതിരെ കൊലവിളികള്‍ ആവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ യഥാര്‍ഥ പ്രശ്നം,

അമ്മ ചെയ്ത കൊലപാതകമാണോ നഷ്ടപ്പെടുന്ന കുഞ്ഞു ജീവനുകളാണോ? സമൂഹത്തിന് അല്‍പം കൂടി ആഴത്തില്‍ ഇതുപോലുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കഴിയേണ്ടതല്ലേ? കൗണ്ടര്‍പോയന്റ് ഇന്നീ വിഷയത്തില്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സമാഹരിക്കാന്‍ ശ്രമിക്കുകയാണ്. കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാതിരിക്കാന്‍ എന്തു ചെയ്യാനാകും?