ലൗജിഹാദ് ഇല്ലെന്ന് കേന്ദ്രം; സഭ ഇനി എന്തു ചെയ്യും?

കേരളത്തില്‍ ഇന്നേ വരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ലൗവ് ജിഹാദിനെക്കുറിച്ച് സിറോ മലബാര്‍ സഭ മുന്നോട്ടുവച്ച വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി. ബെന്നി ബെഹ്നാന്‍റേതാണ് ചോദ്യം. വിശ്വാസ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. കേരള ഹൈക്കോടതി ഉള്‍പ്പെടെ ഇത് ഉയര്‍ത്തിപ്പിടിച്ച് വിധി പ്രസ്താവിച്ചതാണ്. നിലവിലെ നിയമത്തില്‍ ലൗ ജിഹാദ് എന്നൊരു നിര്‍വചനമില്ല. ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. മിശ്രവിവാഹിതരുടെ രണ്ടുകേസുകള്‍ കേരളത്തില്‍ എന്‍െഎഎ അന്വേഷിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു.

എന്നാല്‍ സഭ ഉന്നയിച്ച വിഷയത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് സിറോ മലബാര്‍ സഭയുടെ , മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന തരത്തിലുള്ള നീക്കത്തെ അപലപിക്കുന്നു, ഇസ്ലാംമതവുമായുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിലുള്ളതൊന്നും സഭാ സിനഡ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സിറോ മലബാര്‍ സഭാ മീഡിയ കമ്മിഷന്റെ വാര്‍ത്താക്കുറിപ്പ് . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേന്ദ്രവും അറിയാത്ത ലൗ ജിഹാദ് ഇനി സഭ എന്തു ചെയ്യും?