കൊറോണ; വ്യക്തി മുതല്‍ സര്‍ക്കാര്‍ വരെ ചെയ്യേണ്ടത് എന്ത്?

ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നു, ഇവിടെ നമ്മുടെ കേരളത്തില്‍. തൃശൂരില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പക്ഷെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിദ്യാര്‍ഥിനി സുരക്ഷിതയാണ്. ചൈനയിലെ കൊറോണ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥിനിയാണ് ഇവര്‍. കേന്ദ്രത്തിന്റെ അറിയിപ്പ് കിട്ടിയതോടെ കേരളം, നമ്മുടെ ആരോഗ്യസംവിധാനം ജാഗ്രതയുടെ തലം കുറേക്കൂടി ഉയര്‍ത്തുകയാണ്.

ആരോഗ്യമന്ത്രി അല്‍പസമയത്തിനകം തൃശൂരിലെത്തി ദ്രുതപ്രതികരണസംഘത്തിനറെ യോഗം ചേരും. കൊറോണ സംശയിച്ച് മാറ്റിപ്പാര്‍പ്പിച്ചവരില്‍ അഞ്ചുപേരുടെ പരിശോധനാഫലം കൂടി സര്‍ക്കാര്‍ കാക്കുകയുമാണ്. ആശങ്ക വേണ്ടെന്ന് ഉറക്കെപ്പറയാം. ഒപ്പം എന്തൊക്കെയാണ് വ്യക്തിമുതല്‍ സര്‍ക്കാര്‍ സംവിധാനംവരെ ചെയ്യേണ്ടത്?