ഗവര്‍ണറെ നീക്കലോ സമരമോ? ഏതാണ് മുന്നണികള്‍ക്ക് പ്രധാനം?

നാളെ രാവിലെ ഒന്‍പതിന് നിയമസഭ ചേരുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈ സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കും. പൗരത്വഭേദഗതിയില്‍ ഏറ്റുമുട്ടല്‍ പാതയിലായ സാഹചര്യത്തില്‍ ഈ വിഷയത്തിലെ സര്‍ക്കാരിന്റെ നിലപാടുകള്‍ അതേപടി വായിച്ചുവിടുമോ ഗവര്‍ണര്‍, അതോ വേറൊരു നിലപാടെടുക്കുമോ? അതിനുത്തരം നാളെ രാവിലെ കിട്ടും. പക്ഷെ അതെന്തായാലും നിയമസഭയെ ഇതിനകം അവഹേളിച്ച ഗവര്‍ണര്‍ ഇനിയിവിടെ വേണ്ട എന്ന നിലപാടിലാണ് പ്രതിപക്ഷം. അവരൊരു പ്രമേയവുമായി വരുന്നു. ചട്ടപ്രകാരം അവതരണത്തിന് തടസമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കുമ്പോള്‍ പ്രമേയത്തോട് യോജിപ്പില്ലെന്ന് സര്‍ക്കാര്‍. അതിന് കാരണം നരേന്ദ്രമോദിയുമായി പിണറായി വിജയന്‍ ഒത്തുതീര്‍പ്പിലെത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ്. എല്‍ഡിഎഫിന്റെ സമരത്തില്‍ യുഡിഎഫുകാര്‍പോലും പങ്കെടുത്ത്, മുസ്്ലിംലീഗിന്റെ ഒരു ജില്ലാ പ്രസിഡന്റുതന്നെ യോജിച്ച സമരം ഇനിയുംവേണമെന്ന് ആവശ്യപ്പെടുന്നിടത്താണ് പ്രതിപക്ഷം കുന്തമുന ഗവര്‍ണര്‍ക്കെതിരെ കേന്ദ്രീകരിക്കുന്നത്. ഗവര്‍ണറെ നീക്കുകയെന്ന നടക്കാത്ത ലക്ഷ്യത്തിന് പിന്നാലെ പോകലോ സമരങ്ങളുടെ വഴിയും ഊര്‍ജവും തിരയലോ മുന്നണികള്‍ക്ക് പ്രധാനം?  കൗണ്ടര്‍പോയന്റ് വിഡിയോ കാണാം..