പ്രമേയത്തിൽ തീർന്നില്ല; നിയമപോരാട്ടം വഴി കേരളം മോദിയോട് പറയുന്നത്

കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള ഒരു വിഷയത്തില്‍ കൊണ്ടുവന്ന നിയമത്തിനെതിരെ ഒരു സംസ്ഥാനത്തിന് പ്രമേയം പാസാക്കാനാകുമോ? പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി രണ്ടാഴ്ചമുമ്പ് പ്രമേയം പാസാക്കിയപ്പോള്‍ ഉയര്‍ന്ന ചോദ്യം. കേരളസര്‍ക്കാര്‍ അങ്ങനെ പ്രമേയത്തിലൊതുക്കാന്‍ തീരുമാനിക്കുന്നില്ല നിലപാട്. പൗരത്വനിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് സംസ്ഥാനം കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. അനുഛേദം 131 പ്രകാരമുള്ള തര്‍ക്കത്തിന്റെ പരിധിയില്‍ നിയമത്തെ കൊണ്ടുവന്ന് കേന്ദ്രത്തെ നേരിടുകയാണ് ലക്ഷ്യം. നിയമം നടപ്പാക്കാന്‍ ബാധ്യതയുള്ള കേരളത്തിന് നിയമത്തിനെതിരെ കോടതിയെ സമീപിക്കാന്‍ അധികാരമുണ്ടോ? ഈ നിയമപോരാട്ടംവഴി കേരള സര്‍ക്കാര്‍ മോദി സര്‍ക്കാരിനോട് പറയുന്നതെന്താണ്?