നിയമലംഘനം അടിത്തറ കെട്ടുന്നതെവിടെ നിന്നാണ്?

മരടിലെ ഫ്ളാറ്റുകൾ പൊളിച്ച് നീക്കിയതിൽ വേദനയുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര. മറ്റ് വഴികൾ ഇല്ലായിരുന്നു. ഇനിയെങ്കിലും നിയമങ്ങൾ ലംഘിച്ചുള്ള കെട്ടിട നിർമാണങ്ങൾ കുറയുമെന്നാണ് പ്രതീക്ഷ. നാല് ഫ്ളാറ്റുകളും പൊളിച്ച് നീക്കിയതായി സംസ്ഥാന സർക്കാർ വാക്കാൽ അറിയിച്ച ശേഷമായിരുന്നു പ്രതികരണം. നീതിബോധത്തിനു കുറ്റബോധം തോന്നേണ്ട നടപടിയാണോ മരടിലുണ്ടായത് എന്നതല്ല ഇന്ന് കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നത്. മറിച്ച് ഇതോടെ നിയമലംഘനങ്ങള്‍ കുറയുമെന്ന പ്രതീക്ഷയില്‍ വിശ്വാസമര്‍പ്പിക്കാമോ എന്നതാണ്. ചോദ്യം ഇതാണ്. നിയമലംഘനം അടിത്തറ കെട്ടുന്നതെവിടെ നിന്നാണ്?