ജെഎൻയുവിൽ പോയാൽ ദീപികയും തുക്ഡെ ഗ്യാങ്ങോ?

ഡല്‍ഹി ജെഎന്‍യുവില്‍ ഭീകരാക്രമണം നടത്തിയ അക്രമിക്കൂട്ടം എവിടെ? മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന് ഉത്തരമില്ല. ഉത്തരവാദിത്തമേറ്റ് ഹിന്ദുരക്ഷാ ദള്‍ എത്തിയിട്ടും അക്രമികളെക്കുറിച്ച് വിവരം ചോദിച്ച് ജനത്തിന് മുന്നില്‍ പത്രപരസ്യം നല്‍കുകയാണ് പൊലീസ്. അതിനിടയിലാണ് അവിചാരിതമായി ഇപ്പോള്‍ കണ്ട വ്യക്തി ആ ക്യാംപസിലെത്തി വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ട് ഞാനുമെന്ന് ഉറക്കെ പറഞ്ഞത്. പിന്നാലെ അവര്‍ക്കെതിരെ, ദീപിക പദുക്കോണിനെതിരെ വ്യാപകമായി ആക്ഷേപങ്ങള്‍ ഒരുവശത്ത്. ബിജെപി ഡല്‍ഹി ഘടകം വക്താവ് അവരെ തുക്ഡെ തുക്ഡെ ഗ്യാങ്ങിനെ സഹായിക്കുന്നവര്‍ എന്നുവരെ വിളിച്ചു. ദീപികയ്ക്ക് പിന്തുണയുമായും നിരവധിപേര്‍ അണിനിരക്കുന്നത് ഇന്നുകണ്ടു. എവിടെ ഞായര്‍ രാത്രിയിലെ ആ അക്രമികള്‍ എന്ന ചോദ്യത്തിനൊപ്പം ചോദിക്കട്ടെ, എന്താണ് ദീപിക ചെയ്ത തെറ്റ്? സമരംചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടാല്‍ കണ്ടയാളെ ബഹിഷ്കരിക്കണം എന്ന് ആഹ്വാനംചെയ്യുന്നത് എന്ത് രാഷ്ട്രീയമാണ്?