വിയോജിപ്പുകളെ , എതിര്‍പ്പുകളെ ഇല്ലാതാക്കുക, എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നത് ഭീരുക്കളുടെ രീതിയാണ്. ഗാന്ധിയില്‍ തുടങ്ങി ഗൗരിയില്‍ വരെ ഭിന്നാഭിപ്രായങ്ങളെ തോക്കിന്മുനയില് നേരിടുന്നവര്‍ മറ്റൊരു വിശേഷണവും അര്‍ഹിക്കുന്നില്ല .വര്‍ഗീയ ശക്തികള്‍ക്കെതിരെ, ഭരണകൂട അഴിമതിക്കെതിരെ പ്രതികരിച്ച ധീരയായ മാധ്യമപ്രവര്‍ത്തകയെ ഇല്ലാതാക്കിയവര്‍ ഇല്ലാതാക്കാന്‍ നോക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമാണ്. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, ഗൗരിയുടെ രക്തത്തില്‍ ആര്‍ക്കെല്ലാം പങ്ക് ?
Advertisement